പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഒരു ഹൈബ്രിഡ് മോഡൽ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ. പാകിസ്ഥാന് പകരം ദുബായിലോ ഷാർജയിലോ മത്സരങ്ങൾ കളിക്കാൻ ഇന്ത്യയെ അനുവദിക്കുന്ന ഒരു മോഡലാൺ അവർ മുന്നിൽ വെച്ചിരിക്കുന്നത. സുരക്ഷയും രാഷ്ട്രീയ ആശങ്കയും കണക്കിലെടുത്ത് ദേശീയ ടീമിനെ പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ സർക്കാർ അനുവദിക്കാൻ സാധ്യതയില്ലാത്തതിനാലാണ് ഈ തീരുമാനം.
ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്ന പിസിബി, 2023 ഏഷ്യാ കപ്പിൽ ഉപയോഗിച്ചതിന് സമാനമായ ഷെഡ്യൂൾ ക്രമീകരണം നടത്താൻ തയ്യാറാണ്, അവിടെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ ആയിരുന്നു നടന്നിരുന്നത.
ബിസിസിഐ ഈ തീരുമാനം അംഗീകരിക്കും എന്ന പ്രതീക്ഷയിലാണ് പാകിസ്താൻ.