ചമാരി അത്തപ്പത്തുവിനെ ദീർഘകാല കരാറിൽ സിഡ്‌നി തണ്ടർസ് സ്വന്തമാക്കി

Newsroom

സൂപ്പർതാരം ചമാരി അത്തപ്പത്തുവിനെ ദീർഘകാല കരാറിൽ സിഡ്‌നി തണ്ടർസ് സ്വന്തമാക്കി. അടുത്ത മൂന്ന് സീസണുകളിലേക്ക് ആണ് ശ്രീലങ്കൻ താരം ചമരി അത്തപത്തുവിനെ അവർ സൈൻ ചെയ്തത്.

Picsart 24 08 16 09 27 19 697

അത്തപ്പത്തു കഴിഞ്ഞ സീസണിൽ ആണ് തണ്ടറിലേക്ക് ആദ്യം എത്തിയത്. ആദ്യം ഡ്രാഫ്റ്റിൽ അവഗണിക്കപ്പെട്ട അത്തപ്പത്തുവിനെ അവസാനം പകരക്കാരിയായി സൈൻ ചെയ്യുക ആയിരുന്നു.അങ്ങനെ എത്തിയ ചമാരി WBBL|09 സീസണിൽ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് കിരീടം സ്വന്തമാക്കി.

അന്ന് 129.69 സ്‌ട്രൈക്ക് റേറ്റോടെ 42.58 ശരാശരിയിൽ 511 റൺസ് നേടി ലീഗിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ സ്‌കോററായി അവൾ ഫിനിഷ് ചെയ്‌തു. ഒപ്പം ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.