ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി യൂസുവേന്ദ്ര ചഹാല്‍, അതൃപ്തിയുമായി ലാംഗറും ഫിഞ്ചും

Sports Correspondent

കാന്‍ബറയിലെ ആദ്യ ടി20യ്ക്കില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി യൂസുവേന്ദ്ര ചഹാല്‍. മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിംഗ്സിനിടെ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടിരുന്നു. അതിനാല്‍ തന്നെ നിലവിലുള്ള നിയമം ഉപയോഗിച്ചാണ് ചഹാലിനെ പകരം ഇന്ത്യ ഇറക്കിയത്. എന്നാല്‍ താരം അതിന് ശേഷവും ബാറ്റിംഗ് തുടര്‍ന്ന ശേഷം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിച്ചതില്‍ ആരോണ്‍ ഫിഞ്ചും ജസ്റ്റിന്‍ ലാംഗറും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ജഡേജയുടെ സ്ഥിതി ബിസിസിഐ മെഡിക്കല്‍ ടീം അവലോകനം ചെയ്യുകയായിരുന്നു. മത്സരത്തിനിടെ ഹാംസ്ട്രിംഗിനെ അതിജീവിച്ച് ബാറ്റ് ചെയ്ത ജഡേജ 23 പന്തില്‍ നിന്ന് 44 റണ്‍സ് നേടുകയായിരുന്നു.