ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ചതുര്‍ദിന മത്സരത്തിനുള്ള ടീമില്‍ ചഹാല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം യൂസുവേന്ദ്ര ചഹാലിന്റെ കാത്തിരിപ്പ് അധികം നീളില്ലെന്ന സൂചന നല്‍കി താരത്തെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി. ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന ടീം ഏറെക്കുറെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിച്ച ടീം തന്നെയാണ്. ശ്രേയസ്സ് അയ്യര്‍, യൂസുവേന്ദ്ര ചഹാല്‍, അക്സര്‍ പട്ടേല്‍ എന്നിവരാണ് അന്നത്തെ ടീമില്‍ നിന്ന് പുതുതായി പ്രഖ്യാപിച്ച ടീമിലുള്ള താരങ്ങള്‍.

അക്സര്‍ പട്ടേല്‍ രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ മാത്രമേ കളിക്കുകയുള്ളു. രണ്ടാം മത്സരത്തില്‍ ഷഹ്ബാസ് നദീം ടീമിലെത്തും.

ഇന്ത്യ എ: ശ്രേയസ്സ് അയ്യര്‍, പൃഥ്വി ഷാ, ആര്‍ സമര്‍ത്ഥ്, മയാംഗ് അഗര്‍വാല്‍, അഭിമന്യു ഈശ്വരന്‍, ഹനുമ വിഹാരി, അങ്കിത് ഭാവനേ, കെഎസ് ഭരത്, അക്സര്‍ പട്ടേല്‍/ഷഹ്ബാസ് നദീം, യൂസുവേന്ദ്ര ചഹാല്‍, ജയന്ത് യാദവ്, രജനീഷ് ഗുര്‍ബാനി, നവദീപ് സൈനി, അങ്കിത് രാജ്പുത്, മുഹമ്മദ് സിറാജ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial