ചാഹലിന് നാലു വിക്കറ്റ്, ഇന്ത്യക്ക് വിജയിക്കാൻ 247 റൺസ്

20220714 211918

ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാൻ 247 റൺസ് വേണം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 246 റൺസിന് ഇന്ത്യ ആളൗട്ട് ആക്കി. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരിൽ ആർക്കും ഇന്ന് അർധ സെഞ്ച്വറി പോലും നേടാൻ ആയില്ല. 47 റൺസ് എടുത്ത മൊയീൻ അലിയാണ് അവരുടെ ടോപ് സ്കോറർ. വില്ലി 41 റൺസും എടുത്തു.

നാലു വിക്കറ്റുമായി ചാഹൽ ആണ് ഇന്ന് ഇന്ത്യൻ ബൗളർമാരിൽ മികച്ച് നിന്നത്. ബെയർസ്റ്റോ, റൂട്ട്, സ്റ്റോക്സ്, മൊയീൻ അലി എന്നിവരെയാണ് ചാഹൽ പുറത്താക്കിയത്. 4/47 എന്നായിരുന്നു ചാഹലിന്റെ ബൗളിംഗ് സ്റ്റാറ്റ്സ്. ബുമ്ര, പാണ്ട്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും, ഷമി, പ്രസിദ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.