കൂറ്റന്‍ ജയം, എറണാകുളം സിസിയെ ജോളി റോവേഴ്സ് പരാജയപ്പെടുത്തിയത് 118 റൺസിന്

Sports Correspondent

സെലസ്റ്റിയൽ ട്രോഫിയിൽ 118 റൺസിന്റെ കൂറ്റന്‍ ജയവുമായി ജോളി റോവേഴ്സ് പെരുന്തൽമണ്ണ. ഇന്ന് നടന്ന മത്സരത്തിൽ എറണാകുളം സിസിയെ ആണ് ജോളി റോവേഴ്സ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ജോളി റോവേഴ്സിനായി കൃഷ്ണ നാരായൺ 80 പന്തിൽ 100 റൺസ് നേടിയപ്പോള്‍ അനുജ് ജോടിന്‍(52), റാബിന്‍കൃഷ്ണ(13 പന്തിൽ പുറത്താകാതെ 44) എന്നിവരുടെ ബാറ്റിംഗ് മികവിൽ ടീം 249/5 എന്ന കൂറ്റന്‍ സ്കോറാണ് 30 ഓവറിൽ നേടിയത്. എറണാകുളം സിസിയ്ക്കായി അജയ് ഭട്ട് 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ എറണാകുളം സിസിയുടെ ഇന്നിംഗ്സ് 24.3 ഓവറിൽ 131 റൺസിന് അവസാനിച്ചപ്പോള്‍ നിധീഷ് എംഡി ജോളി റോവേഴ്സിനായി 4 വിക്കറ്റ് നേടി. ആദര്‍ശ് ബാബു, ഷബിന്‍ പാഷ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.