വെടിക്കെട്ട് ബാറ്റിംഗുമായി ഷംനാദ്, ഏഴോവറിനുള്ളിൽ 9 വിക്കറ്റിന്റെ ആധികാരിക വിജയവുമായി ശ്രീതാരാമ സിസി

Sports Correspondent

Sritaramacc
Download the Fanport app now!
Appstore Badge
Google Play Badge 1

മാര്‍ഷൽസ് സിസിയ്ക്കെതിരെ ആധികാരിക വിജയവുമായി ശ്രീതാരാമ സിസി. ഇന്ന് സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മാര്‍ഷൽസ് സിസിയെ 96 റൺസിന് എറിഞ്ഞിട്ട ശ്രീതാരാമ 6.3 ഓവറിലാണ് 1 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചത്.

ഷംനാദ് 20 പന്തിൽ 63 റൺസ് നേടി പുറത്തായപ്പോള്‍ അനീഷ് 20 റൺസും എബി 10 റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഷംനാദ് 5 ഫോറും 6 സിക്സുമാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മാര്‍ഷൽസ് നിരയിൽ 20 റൺസ് നേടിയ അനൂപ് ആണ് ടോപ് സ്കോറര്‍. ശ്രീതാരാമയ്ക്കായി രാഹുല്‍ നാലും വൈശാഖ് വിഎസ് നായര്‍ 3 വിക്കറ്റും നേടിയാണ് തിളങ്ങിയത്.