എസ്ബിഐയ്ക്ക് വിജയമൊരുക്കി ആകാശ്, ടീം സെമിയില്‍

- Advertisement -

സെലസ്റ്റിയല്‍ ട്രോഫി 2020ന്റെ സെമി ഫൈനല്‍ സ്ഥാനം ഉറപ്പാക്കി എസ്ബിഐ എ ടീം. ഇന്ന് നടന്ന മത്സരത്തില്‍ എസ്ബിഐ ടീം പാലക്കാട് ഡിസിഎയ്ക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാലക്കാട് 162/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 25.1 ഓവറില്‍ 163 റണ്‍സ് നേടി എസ്ബിഐ വിജയവും സെമി സ്ഥാനവും ഉറപ്പാക്കുകയായിരുന്നു.

61 റണ്‍സുമായി പുറത്താകാതെ നിന്ന ആകാശും 36 റണ്‍സ് നേടിയ കെവിന്‍ ഓസ്കാറുമാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. അനുദീപ് പാലക്കാടിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. അഭിരാം 19 റണ്‍സ് നേടിയപ്പോള്‍ സിഎം തേജസ് 11 റണ്‍സ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാലക്കാടിന് വേണ്ടി വി അനില്‍ 69 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സച്ചിന്‍(33), അക്ഷയ് ടികെ(31) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. എസ്ബിഐയ്ക്ക് വേണ്ടി കെജെ രാകേഷ് മൂന്നും ആദിത്യ മോഹന്‍ രണ്ടും വിക്കറ്റ് നേടുകയുണ്ടായി.

Advertisement