“കേരള ബ്ലാസ്റ്റേഴ്സിനെതിരെ ശക്തമായ ടീമിനെ തന്നെ ഇറക്കും” – കാർലെസ്

ഇതിനകം തന്നെ പ്ലേ ഓഫ് ഉറപ്പായി എങ്കിലും പ്രധാന താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിശ്രമം നൽകില്ല എന്ന് പരിശീലകൻ കാർലെസ്. മികച്ച ടീമിനെ തന്നെ ഇറക്കാൻ ആണ് തീരുമാനം. പ്ലേ ഓഫ് ഉറപ്പായി ലീഗിൽ ഒന്നാമത് എത്താൻ സാധ്യതയും ഇല്ല. എങ്കിലും താരങ്ങൾക്ക് വിശ്രമം നൽകുന്നതിൽ താൻ വിശ്വസിക്കുന്നില്ല. എപ്പോഴും മികച്ച ടീമിനെ ഇറക്കുകയാണ് വേണ്ടത്. മൂന്ന് പോയന്റ് തന്നെയാകും ബെംഗളൂരുവിന്റെ ലക്ഷ്യം എന്നും കാർലെസ് പറഞ്ഞു‌.

പരിക്ക് കാരണം ഇന്നലെ എ എഫ് സി കപ്പിൽ കളിക്കാതിരുന്ന സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളത്തിൽ തിരികെയെത്തും. പുതിയ സൈനിങ് ആയ കിവോണും കേരളത്തിലേക്ക് വരുന്നുണ്ട്. താരത്തിന്റെ അരങ്ങേറ്റം നാളെ കൊച്ചിയിൽ നടക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിൽ പരിക്ക് ആണ് പ്രശ്നമായത് എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ പറഞ്ഞു. ഫുട്ബോളിൽ ഇത് സാധാരണയാണെന്നും കഴിഞ്ഞ സീസണിൽ ബെംഗളൂരുവിന് മികുവിനെ പരിക്ക് കാരണം നഷ്ടമായിരുന്നു എന്നും കാർലെസ് ഓർമ്മിപ്പിച്ചു.