മുരുഗന്‍ സിസി എ ടീമിന് കൂറ്റന്‍ വിജയം

Sports Correspondent

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ മുരുഗന്‍ സിസി എ ടീമിന് വിജയം. ബ്ലൂജെറ്റ്സിനെയാണ് മുരുഗന്‍ സിസി 151 റൺസിന് പരാജയപ്പെടുത്തിയത്. മംഗലപുരം കെസിഎ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി 240 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

വെങ്കടേഷ്(35 പന്തിൽ 57), ശ്രീശാന്ത്(35 പന്തിൽ പുറത്താകാതെ 53) എന്നിവര്‍ക്കൊപ്പം ഗിരീഷ്(25 പന്തിൽ 42), സജിത് കുമാര്‍(35) എന്നിവരുടെ ബാറ്റിംഗ് മികവാണ് മുരുഗന്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലൂജെറ്റ്സ് 16.1 ഓവറിൽ 89 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മുരുഗന്‍സിന് വേണ്ടി പ്രശാന്ത് മോഹന്‍ നാലും വെങ്കടേഷ് 3 വിക്കറ്റും നേടി. 25 റൺസ് നേടിയ ശിവകുമാര്‍ ആണ് ബ്ലൂജെറ്റ്സിന്റെ ടോപ് സ്കോറര്‍.