കോസ്മോസ് ബി യ്ക്ക് 29 റണ്‍സ് ജയം

Sports Correspondent

മെഡിക്കല്‍ കോളേജില്‍ നിന്ന് മംഗലപുരത്തേക്ക് മത്സരങ്ങള്‍ നീങ്ങിയപ്പോള്‍ സെലസ്റ്റിയല്‍ ട്രോഫിയില്‍ 29 റണ്‍സ് ജയവുമായി കോസ്മോസ് ബി ടീം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കോസ്മോസ് ടീം യുവയെയാണ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ടീം യുവ 27 ഓവറില്‍ 172 റണ്‍സിനു കോസ്മോസിനെ പുറത്താക്കി. എന്നാല്‍ 28 ഓവറില്‍ 143/8 എന്ന സ്കോര്‍ നേടാനായേ ടീം യുവയ്ക്ക് സാധിച്ചുള്ളു.

കോസ്മോസിനായി ബാറ്റിംഗില്‍ 39 റണ്‍സ് നേടിയ സുന്ദര്‍ലാല്‍ ആണ് ടോപ് സ്കോറര്‍. 26 എക്സ്ട്രാസ് ആണ് ടീം യുവ മത്സരത്തില്‍ വഴങ്ങിയത്. 4 വിക്കറ്റ് നേടിയ ഉമേഷ് യുവയ്ക്കായി ബൗളിംഗില്‍ തിളങ്ങി.

ശരത്(35) ആണ് യുവയുടെ ടോപ് സ്കോറര്‍. വിവേക്, അരുണ്‍ രാജു എന്നിവര്‍ കോസ്മോസിനായ 2 വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial