മുരുഗന്‍ സിസിയ്ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ചേസേഴ്സ്

Sports Correspondent

ആതിഥേയരായ മുരുഗന്‍ സിസി എ ടീമിനെതിരെ 65 റണ്‍സിന്റെ മികച്ച വിജയവുമായി ചേസേഴ്സ് സിസി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ചേസേഴ്സ് 25.3 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും 143 റണ്‍സിന് മുരുഗന്‍ സിസിയെ പുറത്താക്കി ടീം മികച്ച വിജയം കരസ്ഥമാക്കുകയായിരുന്നു. 57 റണ്‍സുമായി ചേസേഴ്സിന്റെ സൂരജ് ഹരീന്ദ്രനാഥ് ആണ് കളിയിലെ താരം.

അര്‍ദ്ധ ശതകം നേടിയ സൂരജ് ഹരീന്ദ്രനൊപ്പം ഉതണ്ട്(41), അജിന്‍ ദാസ്(37), കൃഷ്ണ കുമാര്‍(26) എന്നിവരും ബാറ്റിംഗില്‍ ചേസേഴ്സിനായി മികവ് പുലര്‍ത്തി. മുരുഗന്‍ സിസിയ്ക്കായി വിനോദും ബിലാല്‍ അഹമ്മദും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

മുരുഗന്‍ സിസിയ്ക്കായി ഓപ്പണര്‍ നാഗരാജ് മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. 47 റണ്‍സാണ് താരം നേടിയത്. ആര്യന്‍(22), സജിത് കുമാ‍ര്‍(20) എന്നിവരും പൊരുതി നോക്കിയെങ്കിലും അധിക നേരം പിടിച്ച് നില്‍ക്കുവാന്‍ അവര്‍ക്കുമായില്ല. രണ്ട് വീതം വിക്കറ്റുമായി സ്വരൂപ്, അജിന്‍ ദാസ്, ഭരത്‍ലാല്‍ എന്നിവര്‍ ചേസേഴ്സിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ആരോണിന് ഒരു വിക്കറ്റും ലഭിച്ചു.