25ആമത് കേരള സെലസ്റ്റിയൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ആദ്യ ബാറ്റ് ചെയ്ത പ്രതിഭ ക്രിക്കറ്റ് ക്ലബ് ഭേദപ്പെട്ട സ്കോർ ഉയർത്തി. എതിരാളികളായ ആത്രേയ ഉൽഭവ് ക്രിക്കറ്റ് ക്ലബിനു മുന്നിൽ 240 റൺസ് ആണ് പ്രതിഭ വിജയ ലക്ഷ്യമായി ഉയർത്തിയത്. 78 പന്തിൽ 85 റൺസ് എടുത്ത അസറുദ്ദീന്റെ മികവിൽ ആയിരുന്നു പ്രതിഭ ക്രിക്കറ്റ് ക്ലബ് 239 റൺസ് എടുത്തത്. 5 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്സ്.
ഓപണറായ ബേസിൽ മാത്യു 46 പന്തിൽ 37 റൺസും ഷറഫുദ്ദീൻ 44 പന്തിൽ 21 റൺസും എടുത്ത് പുറത്തായി. 30 റൺസ് എടുത്ത ഫസൽ, 22 റൺസ് എടുത്ത രഞ്ജിത് രവീന്ദ്രൻ എന്നിവരാണ് പ്രതിഭയുടെ നിരയിൽ പിടിച്ചുനിന്ന മറ്റു ബാറ്റ്സ്മാന്മാർ. വേറെ അർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. 48.2 ഓവറിൽ 239 റൺസിന് ആൾ ഔട്ട് ആവുകയായിരുന്നു പ്രതിഭ.
ആത്രേയക്കു വേണ്ടി നാലു വിക്കറ്റുകൾ വീഴ്ത്തിൽ അസ്ലം തിളങ്ങി. വിഷ്ണു, നിപുൻ ബാബു, ആദിത്യ കൃഷണൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.