5 വിക്കറ്റ് വിജയവുമായി ബെനിക്സ്

Sports Correspondent

ഇംപീരിയല്‍ കിച്ചന്‍ യോര്‍ക്ക്ഷയര്‍ സിസിയ്ക്കെതിരെ 5 വിക്കറ്റ് വിജയവുമായി ബെനിക്സ് സിസി. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തില്‍ ടോസ് നേടിയ യോര്‍ക്ക്ഷയര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനു പ്രതീക്ഷിച്ച സ്കോറിലേക്കെത്തുവാന്‍ സാധിച്ചില്ല. അനസ് താഹ 23 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ അനൂഷ്ഖാന്‍ 33 റണ്‍സ് നേടി. എന്നാല്‍ മറ്റു ബാറ്റ്സ്മാന്മാരില്‍ നിന്ന് മികച്ചൊരു പ്രകടനം സാധിക്കാതെ വന്നപ്പോള്‍ യോര്‍ക്ക്ഷയറിനു 133 റണ്‍സേ നേടാനായുള്ളു. ബെനിക്സിനു വേണ്ടി ശിവകൃഷ്ണന്‍, ശരത് ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ മൂന്നും വിഷ്ണു രണ്ടും വിക്കറ്റ് നേടി.

ടിജി അഭിലാഷഅ(33), ജോസ് ജോര്‍ജ്ജ്(28) എന്നിവരുടെ മികവില്‍ ബെനിക്സ് 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ബാറ്റിംഗിലേത് പോലെ ബൗളിംഗിലും യോര്‍ക്ക്ഷയറിനു വേണ്ടി മികവ് പുലര്‍ത്തിയത് താഹ ആയിരുന്നു. അനസ് താഹ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മനീഷ് മുഹമ്മദ് രണ്ട് വിക്കറ്റ് യോര്‍ക്ക്ഷയറിനു വേണ്ടി നേടി. എങ്കിലും ചെറിയ ലക്ഷ്യം നേടുന്നതിനു ബെനിക്സിനെ തടയിടാന്‍ ഈ പ്രകടനത്തിനു സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial