സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് വെള്ളയാണി കാര്‍ഷിക കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏരീസ് പട്ടൗഡി സിസിയ്ക്ക് വിജയം. മുരുഗന്‍ സിസി ബി ടീമിനെതിരെ ആണ് ഏരീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി ബി 197/8 എന്ന സ്കോര്‍ 30 ഓവറിൽ നേടിയപ്പോള്‍ 21.3 ഓവറിലാണ് ഏരീസ് പട്ടൗഡി വിജയം 5 വിക്കറ്റ് നഷ്ടത്തിൽ കുറിച്ചത്.
മുരുഗന്‍ സിസിയ്ക്കായി സിയാദ് സഫര്‍ 48 റൺസും ശ്രീജിത്ത് ഡി നായര്‍ 40 റൺസും നേടിയപ്പോള്‍ ഏരീസ് പട്ടൗഡിയ്ക്കായി അജയ്ഘോഷും വിഷ്ണുകുമാറും 2 വീതം വിക്കറ്റ് നേടി.
ഏരീസിനായി പുറത്താകാതെ 81 റൺസ് നേടിയ അതുൽജിത്ത് ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. താരത്തിനൊപ്പം 38 റൺസുമായി ഷോൺ പച്ചയും 36 റൺസ് നേടി രാഹുല്‍ ശര്‍മ്മയും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. അതുൽജിത്ത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുരുഗന്‍ സിസിയ്ക്കായി വിജയ് എസ് വിശ്വനാഥ്, ശ്രീരാഗ് അജയ് എന്നിവര്‍ 2 വിക്കറ്റ് നേടി.