നാല് വിക്കറ്റ് ജയവുമായി ആഷസ്

Sports Correspondent

കോസ്മോസ് ബി ടീമിനെതിരെ 4 വിക്കറ്റ് വിജയം നേടി ആഷസ് ക്രിക്കറ്റ് ക്ലബ്ബ്. ഇന്ന് കെസിഎ ഗ്രൗണ്ട് മംഗലപുരത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ ആഷസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 26 ഓവറില്‍ 144 റണ്‍സ് നേടിയ കോസ്മോസിനു വേണ്ടി 37 റണ്‍സ് നേടിയ രഞ്ജിത്ത് ടോപ് സ്കോറര്‍ ആയി. 22 റണ്‍സ് നേടിയ കിരണ്‍ ആണ് കോസ്മോസ് ഇന്നിംഗ്സില്‍ രണ്ടാമത്തെ മികച്ച സ്കോര്‍ നേടിയ താരം. ആഷസിനു വേണ്ടി പ്രദീപ്, ജയേഷ്, റമീസ്, ആനന്ദന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

145 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ആഷസിനു തുടക്കത്തില്‍ രണ്ട് വിക്കറ്റ് വേഗത്തില്‍ വീണെങ്കിലും ജയേഷ്(48)-ആനന്ദന്‍(42) കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ നേടിയ 92 റണ്‍സ് മെച്ചപ്പെട്ട നിലയിലേക്ക് എത്തിച്ചു. ഇരുവരെയും നഷ്ടപ്പെട്ട ആഷസിനു പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ടീം ഒരു ഘടത്തില്‍ 130/3 എന്ന നിലയില്‍ നിന്ന് 133/6 എന്ന നിലയിലേക്ക് വീണു. എന്നാല്‍ പിന്നീട് കൂടുതല്‍ നഷ്ടമില്ലാതെ ഷംനാദും-ജൂബിയും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുയായിരുന്നു. കോസ്മോസിനു വേണ്ടി ബിനു 2 വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial