തനിക്ക് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിനെ പോലെയോ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറിനെ പോലെയോ വേഗത്തിൽ റൺസ് എടുക്കുന്ന താരം ആവാൻ കഴിയില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ പൂജാര. എന്നാൽ തന്റെ സ്ട്രൈക്ക് കുറയുന്നതിൽ തന്റെ മേൽ ടീം മാനേജ്‌മന്റ് ഒരിക്കലും സമ്മർദ്ദം സൃഷ്ടിക്കാറില്ലെന്നും തന്റെ കളിയുടെ പ്രാധാന്യം ടീം മാനേജ്മെന്റിന് അറിയാമെന്നും പൂജാര പറഞ്ഞു.
തന്റെ സ്ട്രൈക്ക് റേറ്റിനെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്നും പൂജാര പറഞ്ഞു. കഴിഞ്ഞ ദിവസം രഞ്ജി ട്രോഫി ഫൈനലിൽ 237 പന്തിൽ 66 റൺസ് എടുത്ത സമയത്തും പുജാരക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. തന്റെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് പത്രക്കാരിൽ മാത്രമാണ് ചർച്ചകൾ നടക്കുന്നതെന്നും ടീം പരിശീലകനിൽ നിന്നോ ക്യാപ്റ്റനിൽ നിന്നോ തനിക്ക് യാതൊരുവിധ സമ്മർദ്ദവും ഇല്ലെന്നും ഇന്ത്യൻ ബാറ്റ്സ്മാൻ പറഞ്ഞു.
ഒരു ബാറ്റ്സ്മാൻ റൺസ് എടുക്കാൻ ടൈം എടുക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്നും ന്യൂസിലാൻഡ് പര്യടനത്തിൽ ഇന്ത്യയും പ്രകടനം മികച്ചതായിരുന്നില്ലെന്നും പൂജാര പറഞ്ഞു.