തന്നോട് വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലുണ്ടാകുമെന്നാണ് പറഞ്ഞത് – കാമറണ്‍ ഗ്രീന്‍

Sports Correspondent

വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ ടീമില്‍ ഇടം ലഭിയ്ക്കാതെ പോയ കാമറണ്‍ ഗ്രീന്‍ പറയുന്നത് തന്നോട് സ്ക്വാഡിലുണ്ടാകുമെന്നാണ് ആദ്യം പറഞ്ഞതെന്നും എന്നാല്‍ അവസാന നിമിഷമാണ് താന്‍ പുറത്ത് പോയതെന്നാണ് മനസ്സിലാക്കുന്നതെന്നും ആണ്. ഓസ്ട്രേലിയ പ്രഖ്യാപിച്ച 23 അംഗ സ്ക്വാഡില്‍ യുവ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ക്ക് സ്ഥാനം ലഭിച്ചിരുന്നില്ല.

അവസരം ലഭിയ്ക്കാത്തതില്‍ അത്ഭുതമില്ലെന്നും സ്ക്വാഡ് പരിശോധിച്ചാല്‍ ശക്തമായ താരങ്ങളെയാണ് തിരഞ്ഞെടുത്തതെന്നും തനിക്ക് ഇടം ലഭിയ്ക്കാത്തത് സ്വാഭാവികമാണെന്ന് കരുതുന്നുവെന്നും ഗ്രീന്‍ പരഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്തവരെയാണ് ടീമിലെടുത്തിരിക്കുന്നതെന്നും നിര്‍ഭാഗ്യവശാല്‍ തനിക്ക് അതിന് സാധിച്ചില്ലെന്നും ഇനിയും ടീമില്‍ ഇടം കിട്ടുവാന്‍ അവസരുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഗ്രീന്‍ പറഞ്ഞു.