സപ്പോര്‍ട്ട് സ്റ്റാഫിന്റെ തിരഞ്ഞെടുപ്പിലും അഡ്വൈസറി കമ്മിറ്റിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കപില്‍ ദേവ്

Sports Correspondent

തന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ നിയമനത്തിലും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ചെയര്‍മാന്‍ കപില്‍ ദേവ്. രവി ശാസ്ത്രിയെ ഇന്ത്യന്‍ കോച്ചായി വീണ്ടും നിയമിച്ച ശേഷമാണ് ഈ ആവശ്യം കപില്‍ദേവ് ആവശ്യപ്പെട്ടത്. ബിസിസിഐ സിഇഒയോട് താന്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു.

ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് ആണ് ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുകളുടെ നിയമനം നടത്തുക. അതിനുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 19 മുതല്‍ 22 വരെ ക്രമീകരിച്ചിട്ടുണ്ട്.