ഈ ടെസ്റ്റ് അഞ്ചാം ദിനത്തിലേക്ക് പോകാൻ താൻ ആഗ്രഹിച്ചിരുന്നു എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട ശേഷം സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ. ഇന്ത്യ ധൈര്യത്തോടെ കളിച്ചില്ല എന്നും ക്യാപ്റ്റൻ പറഞ്ഞു.
“മൊത്തത്തിൽ, ഞങ്ങൾ ഒരു ടീമെന്ന നിലയിൽ പരാജയപ്പെട്ടു. ഞങ്ങൾ വേണ്ടത്ര നന്നായി ബാറ്റ് ചെയ്തില്ല. സിറാജും ബുംറയും കളി അഞ്ചാം ദിവസത്തിലേക്ക് കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിച്ചു. ലോവർ ഓർഡർ നന്നായി പൊരുതി. നിങ്ങൾ ധൈര്യമുള്ളവരായിരിക്കണം, ഞങ്ങൾ അങ്ങനെയല്ലെന്ന് ഞാൻ കരുതുന്നു,” ഹൈദരാബാദിലെ തോൽവിക്ക് ശേഷം രോഹിത് ശർമ പറഞ്ഞു.
“190 റൺസിൻ്റെ ലീഡ് ലഭിച്ചപ്പോൾ, ഞങ്ങൾ മുന്നിലാണെന്ന് കരുതി. അസാധാരണമായ ബാറ്റിംഗ് ആണ് ഒലി പോപ്പിൽ നിന്ന് കണ്ടത്, ഒരു വിദേശ ബാറ്ററുടെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഞാൻ കണ്ട ഏറ്റവും മികച്ച ബാറ്റിംഗ്, ഞങ്ങൾ ശരിയായ ഏരിയകളിൽ ബൗൾ ചെയ്തു. ബൗളർമാർ പദ്ധതികൾ നന്നായി നടപ്പാക്കി, എങ്കിലും പോപ്പ് നന്നായി കളിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.