ബുമ്രയുടെ കാര്യത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് സെലക്ഷൻ ചെയർമാൻ

ടി20 ലോകകപ്പിന് മുന്നോടിയായി ജസ്പ്രീത് ബുംറയെ തിരിക്കു പിടിച്ചു കളിപ്പിച്ചത് തെറ്റാണെന്ന് സമ്മതിച്ച് സെലക്ഷൻ ചെയർമാൻ ചേതൻ ശർമ്മ. ബുമ്രക്ക് ലോകകപ്പ് നഷ്ടമാകാൻ കാരണം അതാണെന്നും അദ്ദേഹം പറയുന്നു.

20221101 021338

ടി20 ലോകകപ്പിന് മുമ്പ് ഞങ്ങൾ ജസ്പ്രീത് ബുംറയെ കളത്തിൽ വേഗം എത്തിക്കാൻ ശ്രമിച്ചു, എന്താണ് അതുകൊണ്ട് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. അതിനാൽ ഇപ്പോൾ ക്ഷമയോടെയിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് പര്യടനത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നതിൽ അൽപ്പം ജാഗ്രത പുലർത്തണം എന്നും ചേതൻ ശർമ്മ പറഞ്ഞു.

അധികൃതർ ഒരാൾക്ക് വിശ്രമം നൽകുന്നുണ്ട് എങ്കിൽ അത് അവർക്ക് വിശ്രമം ആവശ്യമായത് കൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.