സെഞ്ചൂറിയണിൽ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 21/1 എന്ന നിലയിൽ. ക്യാപ്റ്റന്‍ ഡീൻ എല്‍ഗാറിനെ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ആതിഥേയര്‍ക്കായി കീഗന്‍ പീറ്റേര്‍സന്‍ 11 റൺസും എയ്ഡന്‍ മാര്‍ക്രം 9 റൺസും നേടി ക്രീസിൽ നില്‍ക്കുകയാണ്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 327 റൺസിൽ അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ സ്കോറിനോട് 55 റൺസ് കൂടി നേടുന്നതിനിടെയാണ് ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്.