ബുമ്ര ഇന്ത്യൻ ടീമിൽ തിരികെയെത്തി, ശ്രീലങ്കയ്ക്ക് എതിരെ കളിക്കും

Newsroom

ഫിറ്റ്നസ് വീണ്ടെടുത്ത ജസ്പ്രിത് ബുമ്രയെ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന ടീമിൽ ഇന്ത്യ ഉൾപ്പെടുത്തി. ജനുവരി 10 മുതൽ നടക്കാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ആണ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയത്.

Picsart 23 01 02 20 25 14 924

2022 സെപ്റ്റംബറിന് ശേഷം ബുംറ ആദ്യമായാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയൻ മണ്ണിൽ നടന്ന ടി20 ലോകകപ്പും ബുമ്രക്ക് നഷ്ടമായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ പേസർ അടുത്തിടെയാണ് ഫിറ്റ്നസ് വീണ്ടെടുത്തത്. അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ബുംറയും ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്കായി ബൗൾ ചെയ്യും.