ജസ്പ്രീത് ബുമ്ര നയിക്കുന്ന ഇന്ത്യൻ ടീം അയർലണ്ടിലേക്ക് യാത്ര തിരിച്ചു

Newsroom

ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 ഇന്റർനാഷണൽ (ടി 20 ഐ) പരമ്പര കളിക്കാൻ ആയി അയർലണ്ടിലേക്ക് പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ബിസിസിഐ സോഷ്യൽ മീഡിയയിൽ അയർലൻഡിലേക്ക് പോകുന്ന ടീമിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. ബുമ്ര നീണ്ട കാലത്തിനു ശേഷം ഇന്ത്യൻ ടീമിൽ തിരികെയെത്തുന്ന പരമ്പരയാണിത്. സീനിയർ താരങ്ങൾ പലതും ഇല്ലാത്തതിനാൽ തന്നെ ബുമ്രയെ ആണ് ഇന്ത്യ ഈ പരമ്പരയിൽ ക്യാപ്റ്റൻ ആയി നിയമിച്ചത്.

Picsart 23 08 15 10 28 12 358

ബുമ്ര മാച് ഫിറ്റ്നസിലേക്ക് എത്താൻ ആകും ഈ പരമ്പര ഉപയോഗിക്കുക. റുതുരാജ് ഗെയ്‌ക്‌വാദ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ടീമിന്റെ ഭാഗമായ യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സഞ്ജു സാംസൺ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജുവിന് ടി20 ടീമിൽ കഴിവ് തെളിയിക്കാൻ കിട്ടുന്ന അവസാന അവസരമായിരിക്കും ഇത്‌.

India squad for Ireland tour: Jasprit Bumrah (Capt), Ruturaj Gaikwad (vc), Yashasvi Jaiswal, Tilak Varma, Rinku Singh, Sanju Samson (wk), Jitesh Sharma (wk), Shivam Dube, Washington Sundar, Shahbaz Ahmed, Ravi Bishnoi, Prasidh Krishna, Arshdeep Singh, Mukesh Kumar, Avesh Khan.

ബുമ്ര 23 08 15 10 27 55 826

Picsart 23 08 15 10 28 27 605