ബുമ്രയുടെ അഭാവം ടീമിൽ ഉണ്ട് എന്ന് ഹാർദ്ദിക് പാണ്ഡ്യ

ജസ്പ്രീത് ബുമ്ര ടീമിൽ ഇല്ലാത്തതിന്റെ കുറവ് ഉണ്ട് എന്ന് ഹാർദ്ദിക് പാണ്ഡ്യ. അദ്ദേഹം ഇല്ലാത്തത് ഇവിടെ വലിയ മാറ്റമുണ്ടാക്കുന്നുണ്ട്. പരിക്കിന് ശേഷം അദ്ദേഹം മടങ്ങിയെത്തുകയാണ്, തിരിച്ചുവരാൻ വേണ്ടത്ര സമയം ലഭിക്കേണ്ടത് അദ്ദേഹത്തിന് പ്രധാനമാണ്. ഹാർദ്ദിക് പറഞ്ഞു. ഏഷ്യ കപ്പിലും ഇന്നലെ ഓസ്ട്രേലിയക്ക് എതിരെയും ഇന്ത്യയുടെ ഡെത്ത് ബൗളിംഗ് വലിയ വിമർശനങ്ങൾ ആണ് ക്ഷണിച്ചു വരുത്തുന്നത്.

ബുമ്ര

ബുമ്ര ടീമിലേക്ക് എന്താണ് കൊണ്ടുവരുന്നതെന്നും അവൻ നമുക്ക് എത്ര പ്രധാനമാണെന്നും നമുക്കെല്ലാവർക്കും അറിയാം. പാണ്ഡ്യ പറഞ്ഞു. എന്നാൽ ഇപ്പോൾ നമ്മൾ നമ്മുടെ താരങ്ങളെ വിശ്വസിക്കണം എന്നും പാണ്ഡ്യ പറഞ്ഞു. ഇവരാണ് രാജ്യത്തെ ഏറ്റവും മികച്ച 15 പേർ, അതിനാലാണ് അവർ ടീമിലുള്ളത്, ടീമിനെ വിശ്വസിക്കണം. ഹാർദിക് പറഞ്ഞു.