ബുംറയുടെ ബൗളിംഗ് ആക്ഷൻ പരിക്ക് വിളിച്ചുവരുത്തുമെന്ന് കപിൽ ദേവ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ വ്യത്യസ്‌തമായ ബൗളിംഗ് ആക്ഷൻ താരത്തിന് പരിക്കുകൾ വിളിച്ചുവരുത്തുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. അതെ സമയം സാങ്കേതികമായി മികച്ച ബൗളിംഗ് ആക്ഷൻ ഉള്ള ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് കൂടുതൽ കാലം ബൗൾ ചെയ്യാൻ പറ്റുമെന്നും കപിൽ ദേവ് പറഞ്ഞു.

ജസ്പ്രീത് ബുംറ ബൗൾ ചെയ്യുമ്പോൾ താരത്തിന്റെ ശരീരത്തെക്കാൾ കൈ ഉപയോഗിക്കുന്നത് പരിക്കിന് ഇടയാക്കുമെന്നും കപിൽ ദേവ് പറഞ്ഞു. നിലവിൽ പരിക്കേറ്റ ജസ്പ്രീത് ബുംറ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ നിന്നും ബംഗ്ളദേശ് പരമ്പരയിൽ നിന്നും താരം വിട്ടുനിന്നിരുന്നു. ഒരു ബൗളർ മികച്ച ബൗളറാവുന്നത് ബൗൾ ചെയ്യുമ്പോൾ സ്വന്തമായി ഫീൽഡിങ് സെറ്റ് ചെയ്യുമ്പോഴാണെന്നും ഒരു ക്യാപ്റ്റന് ഒരു ബൗളർക്ക് വേണ്ട ഫീൽഡിങ് സെറ്റ് ചെയ്യാൻ കഴിയില്ലെന്നും കപിൽ ദേവ് പറഞ്ഞു.