ഹാരി ബ്രൂക്ക് ലോകകപ്പ് ടീമിൽ എത്താൻ ഇനിയും സാധ്യതയുണ്ടെന്ന് ബട്ലർ

Newsroom

Picsart 23 08 26 10 46 12 220
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ഹാരി ബ്രൂക്കിനെ വരാനിരിക്കുന്ന 2023 ഏകദിന ലോകകപ്പിനു ഉണ്ടാകാം ഇനിയും സാധ്യതയുണ്ട് എന്ന് പറഞ്ഞു. അദ്ദേഹത്തിനു മുന്നിലുള്ള വാതിൽ പൂർണ്ണമായും അടച്ചിട്ടില്ല എന്നും ബട്ലർ പറയുന്നു.. 24-കാരനായ ബാറ്റർ ബ്രൂക്കിനെ ഇംഗ്ലണ്ടിന്റെ ലോകകപ്പിനുള്ള പ്രാഥമിക ടീമിൽ ഉൾപ്പെടുത്തിയുരുന്നില്ല. ഇതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ബട്ലർ.

ഹാരി‌ ബ്രൂക്ക് 23 08 26 10 45 34 643

“എല്ലാവരും ഇന്ത്യയിലേക്ക് വിമാനത്തിൽ കയറാൻ ഇനിയും ഒരുപാട് സമയമുണ്ട്, അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ കാത്തിരുന്ന് കാണാം. ഹാരി ഒരു മികച്ച കളിക്കാരനാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം, കഴിഞ്ഞ ദിവസം അദ്ദേഹത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ കണ്ടു. ഇത് ഒരു അത്ഭുതമല്ല.” ബട്ലർ പറഞ്ഞു ‌

“അവൻ എന്തൊരു മിടുക്കനായ കളിക്കാരനാണെന്ന് ഞങ്ങൾക്കറിയാം, ഇപ്പോൾ ആ ടീമിൽ ഇല്ലാത്തത് നിർഭാഗ്യം കൊണ്ടാണ്,” ബട്ട്‌ലർ പറഞ്ഞു.