വിരാട് കോഹ്‍ലി നയിക്കുന്ന ലോകത്തെ മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. കൊറോണ മൂലം ക്രിക്കറ്റ് നിര്‍ത്തിവെച്ചിരിക്കുന്ന സമയത്ത് മുന്‍ താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം തങ്ങളുടെ പ്രിയ ലോക ഇലവനെ തിരഞ്ഞെടുക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്.
തന്റെ യൂട്യൂബ് ചാനലില്‍ ആണ് മുന്‍ ഓസ്ട്രേലിയന്‍ താരം ഈ പുതിയ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. 2019ലെ കണക്കുകള്‍ പ്രകാരമുള്ള തിരഞ്ഞെടുപ്പാണെന്നും ബ്രോഡ് ഹോഗ് വ്യക്തമാക്കി. ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണറെയും രോഹിത് ശര്‍മ്മയെയും പരിഗണിച്ച താരം മൂന്നാം നമ്പറില്‍ വിരാട് കോഹ്‍ലിയ്ക്കാണ് അവസരം നല്‍കിയിരിക്കുന്നത്.
നാലാം നമ്പറില്‍ പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനും ഓള്‍റൗണ്ടറായി ബെന്‍ സ്റ്റോക്സിനെയും രവീന്ദ്ര ജഡേജയെയും ഉള്‍പ്പെടുത്തിയ താരം വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ടിന്റെ ജോസ് ബട്‍ലര്‍ക്ക് അവസരം നല്‍കി. ബൗളിംഗില്‍ ഇന്ത്യയില്‍ നിന്ന് മുഹമ്മദ് ഷമിയും യൂസുവേന്ദ്ര ചഹാലും എത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
മിച്ചല്‍ സ്റ്റാര്‍ക്കും ലോക്കി ഫെര്‍ഗുസണും ആണ് ബൗളിംഗ് നിരയെ പൂര്‍ത്തിയാക്കുന്ന താരങ്ങള്‍. ആരോണ്‍ ഫിഞ്ചും കെയിന്‍ വില്യംസണുമാണ് ടീമില്‍ ഇടം നഷ്ടമായവരില്‍ പ്രമുഖരെന്ന് ഹോഗ് വ്യക്തമാക്കി. ഫിഞ്ചിന് മികച്ച 2019 ആയിരുന്നുവെങ്കിലും തന്റെ മികച്ച തുടക്കത്തെ വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയത് താരത്തിന് ടീമില്‍ ഇടം നല്‍കുന്നതിന് വിനയായിട്ടുണ്ടെന്ന് ഹോഗ് വ്യക്തമാക്കി.
വിരാട് കോഹ്‍ലിയുടെ മുന്നില്‍ കെയിന്‍ വില്യംസണെ പരിഗണിക്കാവുന്നതായിരുന്നുവെങ്കിലും താരത്തിന്റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റ് കാരണം കോഹ്‍ലിയെക്കാള്‍ മികച്ച ആവറേജ് ഉണ്ടായിട്ടും താന്‍ ഒഴിവാക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. ബൗളര്‍മാരില്‍ ട്രെന്റ് ബോള്‍ട്ടും പാറ്റ് കമ്മിന്‍സുമാണ് ഇത്തരത്തില്‍ സ്ഥാനം നഷ്ടമായവരെന്നും ഹോഗ് വ്യക്തമാക്കി.
ബ്രാഡ് ഹോഗ് ഏകദിന ഇലവന്‍: ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ബാബര്‍ അസം, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, രവീന്ദ്ര ജഡേജ, മിച്ചല്‍ സ്റ്റാര്‍ക്ക്, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യൂസുവേന്ദ്ര ചഹാല്‍