Celestial TrophyCricketFeatured

എജിസ്‌ ഓഫിസ്‌ സ്റ്റാഫ്‌ റിക്രിയേഷൻ ക്ലബിന് 8 വിക്കറ്റ് വിജയം

Agsoffice

തിരുവനന്തപുരം: ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം എജിസ്‌ ഓഫിസ്‌ സ്റ്റാഫ്‌ റിക്രിയേഷൻ ക്ലബിന് വിജയം. തുംബ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തിൽ എറണാകുളം മുത്തൂറ്റ് മൈക്രോഫിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എജിസ്‌ ഓഫിസ്‌ തങ്ങളുടെ രണ്ടാം ജയം നേടിയത്.


ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത എജിസ്‌ ടീം, മുത്തൂറ്റ് ടീമിനെ 26.4 ഓവറിൽ 132 റൺസിന് പുറത്താക്കി. എജിസ്‌ ഓഫിസിനു വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച എസ്‌ ബേബി (6-22) അഞ്ചു വിക്കറ്റ്‌ നേടി തിളങ്ങി. മുത്തൂറ്റ് ബാറ്റിംഗ് നിരയിൽ ആനന്ദ് കൃഷ്ണൻ (44) ആർ ഹരികൃഷ്ണൻ (27) എന്നിവർ മികച്ച പോരാട്ടം നടത്തി.

Agspotm


മറുപടി ബാറ്റിംഗിനിറങ്ങിയ എജിസ്‌ ഓഫിസ്‌ സ്റ്റാഫ്‌ റക്രിയേഷൻ ക്ലബ്‌ 18.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടി ലക്ഷ്യം കണ്ടു. 48 റൺസ് നേടിയ പി എ അബ്ദുൾ ബാസിത്തും 38 റൺസ് നേടിയ എസ്‌ ബേബിയും വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. സച്ചിൻ ബേബിയാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.