ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ കൂറ്റൻ ലീഡ് നേടിയ ശേഷം ഇന്ത്യൻ ബൗളർമാരാണ് ഫോളോ ഓൺ ചെയ്യാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ നിർബന്ധിച്ചതെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. എല്ലാ ബൗളർമാരും വീണ്ടും പന്തെറിയാൻ തയ്യാറായിരുന്നുവെന്നും ബൗളർമാർക്ക് വിശ്രമം ആവശ്യം ഉണ്ടായിരുന്നില്ലെന്നും ഉമേഷ് യാദവ് പറഞ്ഞു.
ഇന്ത്യ വീണ്ടും ബാറ്റ് ചെയ്ത് മത്സരം നീട്ടികൊണ്ടുപോവാൻ ഇന്ത്യക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും ജയിക്കണമെന്ന ഉദ്ദേശത്തോടെയാണ് ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യാൻ വിട്ടാത്തതെന്നും യാദവ് പറഞ്ഞു. പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം ഇന്ത്യൻ ടീമിൽ ഇടം നേടിയ ഉമേഷ് യാദവ് മത്സരത്തിൽ 59 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയിരുന്നു. ആദ്യ ഇന്നിങ്സിൽ രണ്ട് ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരെ പുറത്താക്കി ഉമേഷ് യാദവ് തുടക്കത്തിൽ തന്നെ മത്സരത്തിൽ മേധാവിത്വം നേടി തന്നിരുന്നു.