ബോർഡ് പ്രസിഡന്റ്സ് ഇലവനെതിരെയുള്ള സൗത്ത് ആഫ്രിക്കയുടെ സന്നാഹ മത്സരത്തിൽ രണ്ടാം ദിവസം വെളിച്ച കുറവ് മൂലം കളി അവസാനിക്കുമ്പോൾ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുത്തിട്ടുണ്ട്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബോർഡ് പ്രെസിഡന്റ്സ് ഇലവൻസിനെതിരെ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നേരത്തെ മഴ മൂലം ആദ്യ ദിവസത്തെ മുഴുവൻ കളിയും നഷ്ടമായിരുന്നു.
സൗത്ത് ആഫ്രിക്കക്ക് വേണ്ടി സെഞ്ചുറി നേടിയ എയ്ഡൻ മാർക്രത്തിന്റെ പ്രകടനമാണ് രണ്ടാം ദിനം സൗത്ത് ആഫ്രിക്കക്ക് മികച്ച സ്കോർ നൽകിയത്. സൗത്ത് ആഫ്രിക്കയുടെ ആദ്യ രണ്ട് വിക്കറ്റുകൾ 33 റൺസ് എടുക്കുന്നതിനിടെ നഷ്ടപ്പെട്ടെങ്കിലും സുബൈർ ഹംസയെയും ബാവുമയെയും കൂട്ടുപിടിച്ച് മാർക്രം സൗത്ത് ആഫ്രിക്കക്ക് മികച്ച സ്കോർ നൽകുകയായിരുന്നു. ഹംസ 22 റൺസ് എടുത്ത് പുറത്തായപ്പോൾ ബാവുമ 55 റൺസുമായി പുറത്താവാതെ നിൽക്കുകയായിരുന്നു. സെഞ്ചുറി നേടിയ മാർക്രം റിട്ടയേർഡ് ഹർട്ട് ചെയ്യുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഇഷാൻ പോരലും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.