പ്രീസീസൺ, ബെംഗളൂരു എഫ് സി ചർച്ചിൽ ബ്രദേഴ്സിനെ തോൽപ്പിച്ചു

- Advertisement -

പ്രീസീസൺ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് വിജയം. ഇന്ന് ബെല്ലാരിയിൽ വെച്ച് നടന്ന മത്സരത്തിൽ ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സിനെ ആണ് ബെംഗളൂരു എഫ് സി തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്മു ബെംഗളൂരു എഫ് സിയുടെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഓസ്ട്രേലിയൻ താരം എറിക് പാർതാലു ആണ് ബെംഗളൂരു എഫ് സിക്കായി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ യുവതാരം അജയ് ഛേത്രി ബെംഗളൂരുവിന് വേണ്ടി രണ്ട് ഗോളുകൾ നേടിക്കൊണ്ട് തിളങ്ങി. ബെല്ലാരിയിൽ തന്നെ ഐലീഗ് ക്ലബുകളുമായി കൂടുത സൗഹൃദ മത്സരങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ബെംഗളൂരു എഫ് സി ഇപ്പോൾ.

Advertisement