മുൻ പാകിസ്താൻ വനിതാ ടീം ക്യാപ്റ്റൻ ബിസ്മ മറൂഫ് വിരമിച്ചു

Newsroom

മുൻ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിസ്മ മറൂഫ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 136 ഏകദിനങ്ങളും 140 ടി20കളും പാകിസ്താനായി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 3369 റൺസും ടി20യിൽ 2893 റൺസും തൻ്റെ രാജ്യത്തിനായി നേടി. ഏകദിനത്തിൽ 44ഉം ടി20യിൽ 36ഉം വിക്കറ്റുകളും അവർ നേടിയിട്ടുണ്ട്.

ബിസ്മ 24 04 25 14 49 42 923

2006-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മറൂഫ് തൻ്റെ 276 മത്സരങ്ങളിൽ ആകെ 80 വിക്കറ്റും 33 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 6,262 അന്താരാഷ്ട്ര റൺസും നേടി.

2020ലെയും 2023ലെയും ഐസിസി വനിതാ ടി20 ലോകകപ്പും 2022ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പും ഉൾപ്പെടെ 96 മത്സരങ്ങളിൽ അവർ പാക്കിസ്ഥാനെ നയിക്കുകയും ചെയ്തു.