ടോം കുറാൻ ഇനി ബിഗ് ബാഷിൽ ഇല്ല

332016.4

സിഡ്നി സിക്സേഴ്സിന്റെ ഫാസ്റ്റ് ബൗളർ ടോം കുറാൻ ബിബിഎൽ 2021-22 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് മാറിനിൽക്കും. തന്റെ മുതുകിന് ഏറ്റ പരിക്കാണ് കുറാന് പ്രശ്നമായിരിക്കുന്നത്. താരം കൂടുതൽ ചികിത്സകൾക്കായി ഉടൻ ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ കുറാനായിരുന്നു. 2019-2020 കിരീടം നേടിയ കാമ്പെയ്‌നിൽ ടീമിന്റെ എറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണിൽ കൊറോണ യാത്ര വിലക്ക് കാരണം കുറാൻ ബിബിഎല്ലിൽ കളിച്ചിരുന്നില്ല.

സ്പിന്നർമാരായ ബെൻ മനെന്റി, സ്റ്റീവ് ഒക്കീഫ് എന്നിവരുടെ സേവനവും നിലവിലെ ചാമ്പ്യൻമാർക്ക് പരിക്കുമൂലം നഷ്ടമാകും.

Previous articleവിജയം തുടരാൻ ഗോവയും ഹൈദരബാദും നേർക്കുനേർ
Next articleരാഹുൽ കെ പി ടീമിൽ എത്താൻ ജനുവരി പകുതി ആകും