ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബിഗ് ബാഷിലേക്ക്, ബ്രിസ്ബെയിന്‍ ഹീറ്റുമായി കരാര്‍

Lewisgregory
- Advertisement -

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായി കരാറിലെത്തി ഇംഗ്ലണ്ട് താരം ലൂയിസ് ഗ്രിഗറി. ടീമിന്റെ മൂന്നാമത്തെ വിദേശ താരമാണ് ഗ്രിഗറി. സോമര്‍സെറ്റിലെ സഹതാരം ടോം ബാന്റണും അഫ്ഗാനിസ്ഥാന്‍ താരം മുജീബ് ഉര്‍ റഹ്മാനുമാണ് ഫ്രാഞ്ചൈസിയിലെ മറ്റു വിദേശ താരങ്ങള്‍.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്നിവയില്‍ കളിച്ചിട്ടുള്ള താരം ഇതാദ്യമായിട്ടാണ് ബിഗ് ബാഷില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലാണ്ടിനെതിരെ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം എട്ട് ടി20 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

Advertisement