ജോ ബേണ്‍സിനു പിഴ, കാരണം അസഭ്യം പറഞ്ഞത്

Sports Correspondent

അലക്സ് റോസിനെ ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയതിനു പുറത്താക്കിയ സംഭവത്തിനു ശേഷം അമ്പയര്‍മാര്‍ക്കെതിരെ അസഭ്യം പറഞ്ഞതിനു ജോ ബേണ്‍സിനു പിഴ. 6000 ഓസ്ട്രേലിയന്‍ ഡോളര്‍ ആണ് പിഴയായി ജോ ബേണ്‍സിനു മേല്‍ ചുമത്തിയത്. ജനുവരി 10നു നടന്ന മത്സരത്തില്‍ ചേസ് ചെയ്യുകയായിരുന്നു ബ്രിസ്ബെയിന്‍ ഹീറ്റിനു 3 റണ്‍സ് തോല്‍വി ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ വഴങ്ങേണ്ടി വന്നിരുന്നു.

ഹീറ്റിന്റെ പ്രതീക്ഷകള്‍ കാത്ത് ബാറ്റ് വീശുകയായിരുന്നു റോസിന്റെ പുറത്താക്കല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ക്രീസിലേക്ക് ഡൈവ് ചെയ്യാന്‍ ശ്രമിച്ച റോസിനെതിരെ അമ്പയര്‍മാര്‍ ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ച് പുറത്താക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പും സമാനമായ അവസ്ഥയില്‍ ജോ ബേണ്‍സിനെ കുറ്റക്കാരനായി ക്രിക്കറ്റ് ഓസ്ട്രേലിയ കണ്ടെത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial