മലയാളി താരത്തിനു ബിഗ് ബാഷില്‍ ബൗളിംഗ് വിലക്ക്

Sports Correspondent

ബിഗ് ബാഷില്‍ സിഡ്നി തണ്ടറിന്റെ മലയാളി സ്പിന്നര്‍ അര്‍ജ്ജുന്‍ നായര്‍ക്ക് വിലക്ക്. താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദകരമെന്ന വാദം പരിശോധനകളില്‍ സ്ഥിതീകരിച്ചതോടെയാണ് വിലക്ക് വന്നത്. ബ്രിസ്ബെയിനിലെ നാഷണല്‍ ക്രിക്കറ്റ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് താരത്തിന്റെ ആക്ഷനില്‍ പിഴവുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ പ്തെറിയുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുവാന്‍ കാരണമായത്.

ഡിസംബര്‍ 30നു ഹോബാര്‍ട്ടിനെതിരെയുള്ള മത്സരത്തിനിടെ അമ്പയര്‍മാര്‍ താരത്തിന്റെ ആക്ഷനില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബാറ്റ്സ്മാനായി താരം ടീമില്‍ തുടരുമെന്നും തിരുത്തല്‍ നടപടികളില്‍ പൂര്‍ണ്ണ സഹായം നല്‍കുമെന്നും സിഡ്നി തണ്ടര്‍ ടീം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial