ഭുവിയും ബുംറയും, ഇന്ത്യയ്ക്ക് നഷ്ടബോധം തോന്നുക ഇവരെ ഓര്‍ത്ത്

Sports Correspondent

ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ന് സന്ദര്‍ശനം നടത്തുന്നതെങ്കിലും ഭുവനേശ്വര്‍ കുമാര്‍ പരിക്കിന്റെ പിടിയിലായതും ജസ്പ്രീത് ബുംറ പരിക്കില്‍ നിന്ന് തിരികെ എത്തുന്നതെയുള്ളുവെന്ന ഘടകവും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് പറഞ്ഞ മൈക്കല്‍ ഹസ്സി. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവരെല്ലാം തന്നെ മികച്ച് ബൗളര്‍മാരാണെങ്കിലും ഇന്ത്യയ്ക്ക് നഷ്ടബോധം തോന്നുക ഭുവിയെയും ബുംറയെയും ഓര്‍ത്താകുമെന്നാണ് ഹസ്സി പറഞ്ഞത്.

ബുംറ പരമ്പരയില്‍ പങ്കെടുക്കുമെങ്കിലും താരം എത്ര കണ്ട് ഫിറ്റാണെന്ന് ഉറപ്പില്ല. ഭുവനേശ്വര്‍ ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമിലുമില്ല. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്തുക പ്രയാസകരമാണ്. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലും മികച്ച രണ്ട് ബൗളര്‍മാരാണ് ഇവര്‍. ഈ നഷ്ടം ഇന്ത്യയെ അലട്ടുക തന്നെ ചെയ്യുമെന്ന് ഹസ്സി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial