ഏകദിന ടീം പ്രഖ്യാപിച്ച് ശ്രീലങ്ക, രാജപക്സ ടീമിൽ

Bhanukarajapaksa

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള ടീം പ്രഖ്യാപിച്ച് ശ്രീലങ്ക. ഭാനുക രാജപക്സയെ ടീമിലേക്ക് തിരികെ വിളിച്ചപ്പോള്‍ 19 വയസ്സുകാരന്‍ ദുനിത് വെല്ലാലാഗേയ്ക്ക് ആദ്യമായി ടീമിലേക്ക് വിളിയെത്തി. ദസുന്‍ ഷനക നയിക്കുന്ന 21 അംഗ സ്ക്വാഡ് ആണ് ലങ്ക പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അവസാനമായി ഭാനുക രാജപക്സ ഏകദിനത്തിൽ ശ്രീലങ്കയ്ക്കായി കളിച്ചത്. പിന്നീട് താരത്തെ ഫിറ്റ്നെസ്സ് കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും ആ തീരുമാനം പിന്‍വലിച്ച് താരം തിരികെ എത്തുകയായിരുന്നു.

ഐപിഎലിലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരത്തിനെ വീണ്ടും ടി20 ടീമിലേക്ക് എത്തിച്ചു. ഇപ്പോള്‍ ഏകദിനത്തിലും താരത്തെ പരിഗണിക്കുവാന്‍ ലങ്ക തീരുമാനിച്ചു.

ശ്രീലങ്ക: Dasun Shanaka (c), Pathum Nissanka, Danushka Gunathilaka, Kusal Mendis, Charith Asalanka, Dhananjaya de Silva, Dinesh Chandimal, Bhanuka Rajapaksa, Niroshan Dickwella, Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Asitha Fernando, Nuwan Thushara, Ramesh Mendis, Maheesh Theekshana, Praveen Jayawickrama, Jeffrey Vandersay, Lahiru Madushanka, Dunith Wellalage, Pramod Madushan