മൂന്ന് ദിവസത്തിനുള്ളിൽ അവസാനിച്ച ബെംഗളൂരു ടെസ്റ്റിലെ പിച്ച് ശരാശരിയ്ക്ക് താഴെയന്ന് വിധി എഴുതി ഐസിസി. ഐസിസി മാച്ച് റഫറി ജവഗൽ ശ്രീനാഥ് ആണ് വിധിയെഴുത്ത് നടത്തിയത്. വേദിയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്റും വിധിച്ചിട്ടുണ്ട്.
ആദ്യ ദിവസം തന്നെ വളരെ അധികം ടേൺ നൽകിയ പിച്ച് പിന്നീട് മെച്ചപ്പെട്ടുവെങ്കിലും ബാറ്റും ബോളും കൊണ്ടുള്ള തുല്യമായ പ്രകടനത്തിന് സഹായകരമല്ലാത്ത പിച്ചായിരുന്നുവെന്നും ജവഗൽ ശ്രീനാഥ് വ്യക്തമാക്കി.
ആദ്യ ദിവസം തന്നെ 148/6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ പിന്നീട് ശ്രേയസ്സ് അയ്യര്‍ ആണ് 252 റൺസിലേക്ക് എത്തിച്ചത്. ശ്രീലങ്ക വീഴ്ത്തിയ 10 വിക്കറ്റിൽ എട്ടും സ്പിന്നര്‍മാരാണ് നേടിയത്.
മറപുടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 109 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ അതിൽ ഏഴ് വിക്കറ്റ് പേസര്‍മാരാണ് നേടിയത്.