ന്യൂ സീലാണ്ടർ ഓഫ് ഇയർ അവാർഡ് തനിക്ക് വേണ്ടെന്ന് ബെൻ സ്റ്റോക്സ്

Staff Reporter

ന്യൂ സീലാണ്ടർ ഓഫ് ഇയർ അവാർഡിന് നോമിനേഷൻ ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന വാർത്തകൾ വന്നതിന് പിന്നാലെ താൻ അത് അർഹിക്കുന്നില്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെൻ സ്റ്റോക്സ്. തന്നെക്കാളും ആ അവാർഡ് അർഹിക്കുന്നത് ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ ആണെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. “തന്നെ അവാർഡിന് നിർദേശിച്ചതിൽ തനിക്ക് സന്തോഷം ഉണ്ട്. ഒരു ന്യൂ സിലാൻഡ് വംശജനായതിൽ തനിക്ക് അഭിമാനവുമുണ്ട്. എന്നാൽ താൻ ഈ അവാർഡിന് നിർദേശിക്കാൻ അർഹനല്ല. ന്യൂസിലാൻഡിനു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്ത ആളുകൾ ഈ അവാർഡ് അർഹിക്കുന്നുണ്ട്.” സ്റ്റോക്സ് പറഞ്ഞു.

ന്യൂസിലാൻഡിനെ ലോകകപ്പ് ഫൈനലിൽ എത്തിച്ച നായകൻ കെയ്ൻ വില്യംസൺ ആണ് ഈ അവാർഡ് അർഹിക്കുന്നതെന്നും വില്യംസൺ ഈ ടൂർണമെന്റിന്റെ താരമാണെന്നും പ്രചോദനാത്മക നേതാവായ വില്യംസൺ ഈ അവാർഡ് അർഹിക്കുന്നുണ്ടെന്നും സ്റ്റോക്സ് പറഞ്ഞു. ന്യൂ സിലാണ്ടിലെ ക്രൈസ്റ്റ് ചർച്ചിൽ ജനിച്ച ബെൻ സ്റ്റോക്സ് തന്റെ 12മത്തെ വയസ്സിൽ ഇംഗ്ലണ്ടിലേക്ക് കൂടിയേറുകയായിരുന്നു.