ബെന്‍ സ്റ്റോക്സ് ആഷസിനുണ്ടാകില്ലെന്ന് സൂചന

Sports Correspondent

ക്രിക്കറ്റിൽ നിന്ന് മാനസിക സമ്മര്‍ദ്ദം കാരണം ഇടവേളയെടുത്ത ബെന്‍ സ്റ്റോക്സ് ആഷസിനും ഉണ്ടാകില്ലെന്ന് സൂചന. ബെന്‍ സ്റ്റോക്സ് തന്റെ വിരലിന്റെ ശസ്ത്രക്രിയ നടത്തിയെന്നും അതിനാൽ തന്നെ ആഷസ് പരമ്പരയ്ക്ക് താരം ഉണ്ടാകില്ലെന്നുമാണ് ലഭിയ്ക്കുന്ന വിവരം. ഇത് രണ്ടാം തവണയാണ് താരം തന്റെ ചൂണ്ടുവിരലിന് ശസ്ത്രക്രിയ ചെയ്യുന്നത്.

ഏപ്രിലിൽ ഐപിഎലിനിടെ പരിക്കേറ്റ ബെന്‍ സ്റ്റോക്സ് പിന്നീട് മാനസിക സമ്മര്‍ദ്ദത്തെ തരണം ചെയ്യുവാന്‍ ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.