ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിന് മുൻപ് സമ്മര്‍ദ്ദം കുറക്കാൻ ബെൻ സ്റ്റോക്സ് സിഗരറ്റ് വലിച്ചെന്ന് വെളിപ്പെടുത്തൽ

Staff Reporter

കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരായ ലോകകപ്പ് ഫൈനലിന്റെ സൂപ്പർ ഓവറിന് മുൻപായി സമ്മർദ്ദം കുറക്കാൻ ബെൻ സ്റ്റോക്സ് സിഗരറ്റ് ഉപയോഗിച്ചിരുന്നെന്ന വെളിപ്പെടുത്തൽ. മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ വിരോചിത പ്രകടനത്തിന്റെ പിന്നാലെയാണ് ഇംഗ്ലണ്ട് മത്സരം സൂപ്പർ ഓവറിൽ എത്തിച്ചതും കിരീടം നേടിയതും.

അന്ന് രണ്ട് മണിക്കൂറും 27 മിനുട്ടും ബാറ്റ് ചെയ്ത സ്റ്റോക്സ് പുറത്താവാതെ 84 റൺസ് എടുത്ത് മത്സരത്തിൽ ഇംഗ്ലണ്ടിനെ സൂപ്പർ ഓവറിൽ എത്തിക്കുകയും തുടർന്ന് കിരീടം നേടികൊടുക്കുകയും ചെയ്തിരുന്നു. അന്ന് സൂപ്പർ ഓവറിന് മുൻപ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ടീം അംഗങ്ങളുമായി സംസാരിക്കുന്ന സമയത്താണ് താരം സിഗരറ്റ് വലിച്ചതെന്നും ഇംഗ്ലണ്ടിന്റെ ജയത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ബുക്കിൽ വെളിപ്പെടുത്തുന്നുണ്ട്.

മത്സരത്തിൽ ആദ്യം 84 റൺസും തുടർന്ന് സൂപ്പർ ഓവറിൽ 8 റൺസും എടുത്ത ബെൻ സ്റ്റോക്സ് തന്നെയായിരുന്നു ഫൈനലിലെ മാൻ ഓഫ് ദി മാച്ച്.