ശേഷിക്കുന്ന കൗണ്ടി സീസണില്‍ ബെന്‍ കറന്‍ നോര്‍ത്താംപ്ടണ്‍ഷയറിനു വേണ്ടി കളിക്കുവാന്‍ കരാര്‍ ഒപ്പിട്ടു. ടോം കറന്റെയും സാം കറന്റെയും സഹോദരനാണ് ബെന്‍ കറന്‍. ഇവരുടെ പിതാവ് കെവിന്‍ കറന്‍ 1991 മുതല്‍ 1999 വരെ നോര്‍ത്താംപ്ടണ്‍ഷയറിനു വേണ്ടി കളിച്ചിരുന്നു. ഈ സീസണില്‍ കൗണ്ടിയുടെ രണ്ടാം നിരയ്ക്ക് വേണ്ടി താരം കളിച്ച് വരികയായിരുന്നു.
അടുത്ത രണ്ട് വര്‍ഷത്തേക്കാണ് താരത്തിനു പുതിയ കരാര്‍ ക്ലബ്ബ് നല്‍കിയിരിക്കുന്നത്. രണ്ടാം നിരയില്‍ നിന്ന് പ്രധാന ടീമിലേക്ക് താരത്തിനെ എത്തിച്ചത് ബെന്നിന്റെ പ്രകടനത്തിന്റെ ബലത്തില്‍ മാത്രമാണെന്നാണ് നോര്‍ത്താംപ്ടണ്‍ മുഖ്യ കോച്ച് ഡേവിഡ് റിപ്ലി പറഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














