രാജ്യത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ അംഗീകാരത്തോടൊപ്പം തന്നെ വരേണ്ടതാണ് ഉത്തരവാദിത്വബോധമെന്ന് രാഹുല്‍ ദ്രാവിഡ്. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ ആളുകള്‍ നിങ്ങളെ തിരിച്ചറിയും, അത് ഒരു തരത്തില്‍ സൗഭാഗ്യവും ദൗര്‍ഭാഗ്യവുമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വകാര്യത കൂടി നഷ്ടപ്പെടുകയാണ്. കളിക്കളത്തില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ തങ്ങളുടെ സ്വകാര്യത ആസ്വദിക്കേണ്ടതുണ്ട്. താനും തന്റെ കാലത്ത് ഇത്തരം ഇടവേളകള്‍ ആസ്വദിച്ചിട്ടുണ്ടെന്ന് പറഞ്ഞ ദ്രാവിഡ് താരങ്ങള്‍ സ്വയം ചോദിച്ചാല്‍ തന്നെ ഇത്തരം പ്രതിസന്ധി ഘട്ടത്തിനുള്ള ഉത്തരം കിട്ടുമെന്നും പറഞ്ഞു.
താന്‍ ചെയ്യുന്ന കാര്യം തന്നെ പ്രൊഫഷണലായി സഹായിക്കുന്നുണ്ടോ എന്ന് ചോദിക്കുക കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ കാര്യങ്ങളെ സമീപിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളതെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ടെലിവിഷന്‍ പരമ്പരയില്‍ പങ്കെടുത്തത് വിവാദമായതിനെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയിലാണ് ദ്രാവിഡ് തന്റെ മനസ്സ് തുറന്നത്.