വനിതാ ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്താനുള്ള ICC ഓഫർ ബി സി സി ഐ തള്ളി

Newsroom

ഒക്ടോബറിൽ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള ഐസിസിയുടെ ഓഫറിനോട് ബിസിസിഐ “നോ” എന്ന് പറഞ്ഞതായി ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഓഗസ്റ്റ് 20-ന് ഐസിസി ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു. ഒക്‌ടോബർ 3 മുതൽ 20 വരെ നടക്കാനിരിക്കുന്ന ടൂർണമെൻ്റിനുള്ള ബദൽ വേദികളായി ശ്രീലങ്കയെയും യുഎഇയെയും ആണ് ഇപ്പോൾ പരിഗണിക്കുന്നത്.

Picsart 24 02 15 10 51 41 316

“ഞങ്ങൾ ലോകകപ്പ് നടത്തുമോ എന്ന് ഐസിസി ഞങ്ങളോട് ചോദിച്ചു. ഇല്ലെന്ന് ഞാൻ വ്യക്തമായി പറഞ്ഞു,” ഷാ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഇന്ത്യയിൽ ഇപ്പോൾ മൺസൂണാണ്, അതിനപ്പുറം അടുത്ത വർഷം ഞങ്ങൾ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുമുണ്ട്. തുടർച്ചയായി ലോകകപ്പുകൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” – അദ്ദേഹം പറഞ്ഞു.