ബിസിസഐയ്ക്ക് വേണ്ടി രാഹുല്‍ ദ്രാവിഡ് നടത്തുന്ന മികവാര്‍ന്ന സേവനങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് പറഞ്ഞ് ഡീന്‍ ജോണ്‍സ്. ഇന്ത്യ അണ്ടര്‍ 19, എ ടീം കോച്ചായിരുന്ന ദ്രാവിഡ് ഇപ്പോള്‍ ഇന്ത്യയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ ഡയറക്ടര്‍ ആണ്. അദ്ദേഹത്തിന്റെ സേവനം ആര്‍ക്കും അവഗണിക്കാനാകില്ല. പ്രത്യേകിച്ച് പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ ഇത്തരം നിയമനങ്ങള്‍ തങ്ങളുടെ സംവിധാനങ്ങളിലും നടത്തേണ്ട ആവശ്യകത അത് കാണിക്കുന്നുവെന്നും ഡീന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കര്‍ക്കശക്കാരനായ ഒരു കോച്ച് അവര്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്ന് ഡീന്‍ ജോണ്‍സ് വ്യക്തമാക്കി. താരങ്ങളെ സ്വീകാര്യതയിലെടുത്ത് അവരില്‍ ആത്മവിശ്വാസം വളര്‍ത്തി മുന്നോട്ട് പോകുന്ന ഒരാളാവും അവിടെ വിജയിക്കുക അല്ലാതെ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോകുന്ന ഒരു കര്‍ക്കശക്കാരന് ഒരിക്കലും അവിടെ വിജയിക്കാനാകില്ലെന്ന് ഡീന്‍ ജോണ്‍സ് പറഞ്ഞു.