ചേതേശ്വര്‍ പുജാരയും സ്മൃതി മന്ഥാനയും ഉള്‍പ്പെടെയുള്ളവര്‍ക്ക് നാഡ നോട്ടീസ്, ടെക്നിക്കല്‍ പ്രശ്നമെന്ന് പറഞ്ഞ് ബിസിസിഐ

Sports Correspondent

അഞ്ച് ബിസിസിഐ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാഡയുടെ നോട്ടീസ്. ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നീ പുരുഷ താരങ്ങള്‍ക്കും സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ എന്നിവര്‍ക്കാണ് നാഷണല്‍ ആന്റി-ഡോപിംഗ് ഏജന്‍സിയുടെ നോട്ടീസ്. തങ്ങളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്തതിനാലാണ് ഇവര്‍ക്കെതിരെ നോട്ടീസ്.

എന്നാല്‍ പാസ്വേര്‍ഡ് പ്രശ്നം കാരണമാണ് ഇവരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനാകാതെ പോയതെന്നും അത് താത്കാലിക പ്രശ്നം മാത്രമാണെന്നുമാണ് ബിസിസിഐ വിശദീകരണം. നാ‍ഡയ്ക്ക് ബിസിസിഐ നല്‍കിയ ഔദ്യോഗിക വിശദീകരണം ഈ പാസ്വേര്‍ഡ് പ്രശ്നമാണെന്നാണ് നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാല്‍ വ്യക്തമാക്കിയത്.

ഈ വിശദീകരണത്തിന്മേല്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും പാസ്വേര്‍ഡ് പ്രശ്നം പരിഹരിച്ച് ഉടന്‍ തന്നെ വിവരങ്ങള്‍ നല്‍കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ടെന്നും നവീന്‍ വ്യക്തമാക്കി. ഈ വിശദീകരണം അംഗീകരിക്കുന്നില്ലെങ്കില്‍ മൂന്ന് ഫയലിംഗില്‍ ഒന്ന് പരാജയപ്പെട്ടുവെന്നാവും കണക്കാക്കു.

താരങ്ങള്‍ക്ക് വിവരങ്ങള്‍ വ്യക്തിപരമായി ചെയ്യുകയോ അല്ലെങ്കില്‍ അസോസ്സിയേഷന്‍ മുഖാന്തരമോ ആയിരുന്നു ഫയല്‍ ചെയ്യുവാനുള്ള അവസരം.