150 കോടി നൽകാനുണ്ട്, ബൈജൂസിനെതിരെ കേസുമായി ബിസിസിഐ

Sports Correspondent

India

ഇന്ത്യന്‍ ടീമിന്റെ ജഴ്സി സ്പോൺസറായിരുന്ന ബൈജൂസിനെതിരെ ഇന്‍സോള്‍വന്‍സി കേസുമായി ബിസിസിഐ. എഡ്ടെക് കമ്പനി 150 കോടി രൂപയുടെ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കാണിച്ച് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലില്‍ ആണ് ബിസിസിഐ കേസ് നൽകിയിരിക്കുന്നത്. ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന കേസിന്റെ വിചാരണ ഡിസംബര്‍ 22ന് ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.

ഈ വിവരം എന്‍സിഎൽടി വെബ്സൈറ്റിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിഷയത്തിന്മേൽ പ്രതികരിക്കുവാന്‍ ബിസിസിഐയോ ബൈജൂസ് അധികാരികളോ തയ്യാറായിട്ടില്ല.