ബി.സി.സി.ഐയുടെ വാർഷിക യോഗത്തിലെ വോട്ടിങ്ങിൽ നിന്ന് 8 യൂണിറ്റുകൾക്ക് വിലക്ക്. 38 യൂണിറ്റികളുള്ള ബി.സി.സി.ഐയുടെ വാർഷിക യോഗം ഒക്ടോബർ 23ന് നടക്കാനിരിക്കെയാണ് ബി.സി.സി.ഐ സ്റ്റേറ്റ് യൂണിറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. മണിപ്പൂർ, ഉത്തർപ്രദേശ്, തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര, റെയിൽവേസ്, സെർവീസസ്,അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് എന്നിവർക്കാണ് ബി.സി.സി.ഐയുടെ വാർഷിക യോഗത്തിൽ വോട്ടിങ്ങിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.
സ്റ്റേറ്റ് യൂണിറ്റുകളുടെ ഭരണഘടനാ സുപ്രീം കോടതി വിധിക്ക് ആനുപാതികമായി അല്ലാത്തതുകൊണ്ടാണ് യൂണിറ്റുകളെ വിലക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. ബി.സി.സി.ഐ ഇലക്ട്രൽ ഓഫീസറായ ഗോപാല സ്വാമി അവസാന പട്ടിക പുറത്തുവിട്ടതോടെയാണ് 8 സംസ്ഥാന യൂണിറ്റുകൾക്ക് വാർഷിക യോഗത്തിലെ വോട്ടിങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് വ്യക്തമായത്.